വാഷിംഗ്ടൺ : ചൈനയിലെ അമേരിക്കൻ പെൻഷൻ ഫണ്ട് നിക്ഷേപങ്ങളിൽ നിന്നും കോടിക്കണക്കിന് ഡോളർ പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഭരണകൂടം ആവശ്യപ്പെട്ടിട്ടതിനെ തുടർന്നാണ് ഇത്തരം നടപടിയെന്നും സമാനമായ മറ്റ് നടപടികൾ പരിഗണനയിലാണെന്നും ട്രംപ് പറഞ്ഞു.
കോടിക്കണക്കിന് ഡോളർ, ശതകോടികൾ .അതെ, ഞാനത് പിൻവലിച്ചു,” ചൈനീസ് നിക്ഷേപത്തിൽ യുഎസ് കോടിക്കണക്കിന് ഡോളർ അമേരിക്കൻ പെൻഷൻ ഫണ്ടുകൾ പിൻവലിച്ചുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപോഴുള്ള ട്രംപിന്റെ മറുപടിയാണ് ഇത്.
ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലും നാസ്ഡാക്കിലും ഉള്ള എല്ലാ വ്യവസ്ഥകളും പാലിക്കാൻ ചൈനീസ് കമ്പനികളെ നിർബന്ധിക്കുമോ എന്ന് പ്രസിഡന്റിനോട് ചോദിപ്പോൾ അലിബാബയെപ്പോലുള്ള ചൈനീസ് കമ്പനികളെ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്, പക്ഷേ അവ വരുമാനം റിപ്പോർട്ട് ചെയ്യുന്നില്ലെന്നും ഞങ്ങൾ അത് വളരെ ശക്തമായി നോക്കുകയാണെന്നും ഇത് അതിശയകരമാണെന്നുമാണ് ട്രംപ് പറഞ്ഞത്.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് യുഎസും ചൈനയും ബന്ധം വഷളാകുകയാണ്. കൊറോണ വൈറസ് ബാധ മൂലം അമേരിക്കയിൽ 80,000 ത്തിലധികം ആളുകൾ കൊല്ലപ്പെട്ടത്തിൽ ബീജിംഗ് കൈകാര്യം ചെയ്ത രീതിയും യുഎസ് നിരാശ പ്രകടിപ്പിച്ചു.