ചെന്നൈ: തമിഴ്നാട്ടില്‍ ചെന്നൈയിൽ കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ ഭീമമായ വർധന. തമിഴ്നാട്ടിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ച 447 പേരിൽ 363 പേർ ചെന്നൈയിലാണ്.ചെന്നൈയിലെ ആകെ രോഗികളുടെ എണ്ണം 5,625 ആയി.
ചെന്നൈയിൽ കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിച്ചതോടെ ഗുരുതര ലക്ഷ്ണമില്ലാത്തവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നില്ലെന്ന് തീരുമാനം. ആശുപത്രികൾ നിറഞ്ഞതോടെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്കൂളുകളും കോളേജുകളും കല്യാണ മണ്ഡപങ്ങളും ഏറ്റെടുത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്.
സംസ്ഥാനത്ത് ആകെ രോഗികള്‍ 9,674 ആയി. സംസ്ഥാനത്ത് 64 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 2,240 പേര് രോഗമുക്തരായി ആശുപത്രി വിട്ടു. വ്യാഴാഴ്ച രണ്ടു പേരാണു സംസ്ഥാനത്ത് മരിച്ചത്. ഇതോടെ ആകെ മരണം 66 ആയി.
ദിവസവും എഴുന്നൂറിലധികം രോഗികളാണ് തമിഴ്നാട്ടിൽ പുതുതായി ഉണ്ടാകുന്നത്. ഇതോടെ ആശുപത്രികളിലും രോഗികൾ ഇരട്ടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ ആരോഗ്യ പ്രോട്ടോക്കോൾ നടപ്പാക്കാൻ തീരുമാനിച്ചത്.
രോഗക്ഷ്ണമില്ലാത്ത കൊറോണ ബാധിതരെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കുന്നു. ശ്വാസതടസം അടക്കം ഗുരുതര പ്രശ്നമില്ലാത്തവരെയും ആശുപത്രികളിൽ നിന്ന് മടക്കി അയച്ചു. ചെന്നൈയിലെ ആദംബാക്കം നങ്കനല്ലൂർ വേളാച്ചേരി എന്നിവടങ്ങളിൽ ഇന്ന് തിരികെ അയച്ചത് നൂറ് കണക്കിന് രോഗികളെയാണ്.