കുവൈറ്റിൽ 233 ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ ; അതിവേഗം രോഗം പടരുന്നു

കുവൈറ്റ്: കൊറോണ ബാധയെ തുടർന്ന് അതിസങ്കീർണമായ സാഹചര്യത്തിലേക്ക് കുവൈറ്റ് നീങ്ങുന്നു. രാജ്യത്ത് അതിവേഗം രോഗം പടരുകയാണ്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് രോഗലക്ഷണങ്ങളുണ്ടാകുന്നത് മലയാളികളടക്കമുള്ളവരിൽ ഭീതിയും ഉത്കണ്ഠയും വളർത്തുന്നു. രോഗബാധയെത്തുടർന്ന് ഇന്ന് മരിച്ച ഏഴു പേരിൽ ഒരാൾ മലയാളിയാണെന്ന് സൂചനയുണ്ട്. കൊറോണ പോസിറ്റീവായ 751 കേസുകളിൽ 233 പേർ ഇന്ത്യക്കാരാണ്. കുവൈറ്റിൽ 77 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റിലെ രോഗബാധിതര്‍ 11,028 ആയി. കൊറോണ ബാധിച്ച് മരിച്ചവർ 82 ആയി. 193 ഈജിപ്ഷ്യന്‍സ് ,103 കുവൈറ്റുകാർ, 72 ബംഗ്ളദേശുകാർ എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ചികില്‍സയില്‍ 7683 പേരുണ്ട്. 169 രോഗികള്‍ അത്യാഹിത വിഭാഗത്തിലുണ്ട്. ഇതില്‍ 162 പേര്‍
ഇന്ന് കൊറോണയിൽ നിന്ന് രോഗ മുക്തി നേടി. ഇതോടെ വൈറസ് ബാധയില്‍ നിന്ന്
മോചിതരയവരുടെ എണ്ണം 3263-ആയി.

ഫര്‍വാനിയ ഗവര്‍ണറ്റേിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 261. ഹവല്ലി 180, അഹ്മദി 153,ക്യാപിറ്റല്‍ സിറ്റി 93, ജഹ്‌റയില്‍ 64,ഫര്‍വാനിയ- 93,ഹവല്ലി 69,സാല്‍മിയ 63,മെഹ്ബൂല 60 എന്നിങ്ങനെയാണ് രോഗബാധിതർ.