Home Featured നേപ്പാളിൽ 72 യാത്രക്കാരുമായി വിമാനം റൺവേയിൽ തകർന്നു വീണു

നേപ്പാളിൽ 72 യാത്രക്കാരുമായി വിമാനം റൺവേയിൽ തകർന്നു വീണു

0
നേപ്പാളിൽ 72 യാത്രക്കാരുമായി വിമാനം റൺവേയിൽ തകർന്നു വീണു

ന്യൂഡൽഹി: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ 72 യാത്രക്കാരുമായി പറക്കാൻ ശ്രമിക്കുന്നതിനിടെ യതി എയർലൈൻസ് തകർന്നുവീണു. വിമാനം പൂർണമായി കത്തിനശിച്ചു. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

പറന്നുയരാൻ ശ്രമിക്കുമ്പോൾ തകർന്നുവീഴുകയായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. യെതി എയർലൈൻസിന്റേതാണ് വിമാനമെന്നാണ് വിവരം. ആഭ്യന്തര സർവീസ് നടത്തിയിരുന്ന വിമാനമാണ് തകർന്നത്. വിദേശ പൗരന്മാർ യാത്രക്കാരിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല

LEAVE A REPLY

Please enter your comment!
Please enter your name here