Home Featured ജമ്മു കശ്മീരിൽ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു

ജമ്മു കശ്മീരിൽ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു

0
ജമ്മു കശ്മീരിൽ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ അപകടത്തിൽ മൂന്ന് സൈനികർ മരിച്ചു. മഞ്ഞിൽ വാഹനം അപകടത്തിൽ പെട്ടു. കുപ്‌വാരയിൽ നിയന്ത്രണരേഖയ്ക്ക് സമീപമാണ് അപകടം നടന്നത്. മഞ്ഞിൽ നിയന്ത്രണം വിട്ട് വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു.

പട്രോളിങിന് പോയ സംഘമാണ് അപകടത്തിൽ പെട്ടത്. റോഡിൽ മഞ്ഞ് നിറഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. മരിച്ച ജവാന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈന്യം അറിയിച്ചു. മൂന്നു പേരും ദോഗ്ര റെജിമെന്റിന്റെ 14-ാം ബറ്റാലിയനിൽ നിന്നുള്ളവരായിരുന്നു. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here