ന്യൂഡെൽഹി: നെഞ്ചുവേദനയെ തുടർന്ന് എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇന്ന് ഉച്ചയോടെ ആശുപത്രി വിട്ടു. ഞായറാഴ്ച രാത്രിയാണ് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൊറോണ വൈറസ് പരിശോധനക്കും അദ്ദേഹത്തെ വിധേയനാക്കിയിരുന്നു. പരിശോധന ഫലം നെഗറ്റീവ് ആണ്.
എയിംസ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ധനുഷ് നായകിൻ്റെ നേത്യത്വത്തിലുള്ള വിദഗ്ധരാണ് അദ്ദേഹത്തെ ചികിത്സിച്ചത്.