കമ്പനി തുറക്കാൻ അനുമതി; മാരുതി സുസുക്കി കാർ നിർമാണം പുനരാരംഭിക്കുന്നു

മുംബൈ: ദീർനാളത്തെ അടച്ചിടലിനുശേഷം മാരുതി സുസുക്കി ഹരിയാനയിലെ മനീസർ പ്ലാന്റിൽ കാർ നിർമ്മാണം പുനരാരംഭിക്കുന്നു. കമ്പനിയുടെ എല്ലാ പ്രവർത്തനങ്ങളും സർക്കാരിൻറെ ചട്ടങ്ങൾക്കും മാർഗ നിർദ്ദേശങ്ങൾക്കും അനുസരിച്ചായിരിക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ (എം എസ് ഐ) അറിയിച്ചു.

ഏപ്രിൽ 22ന് ഹരിയാന സർക്കാർ മനീസറിലെ നിർമ്മാണം പുനരാരംഭിക്കാൻ അനുമതി നൽകിയെങ്കിലും തുടർച്ചയായ ഉല്പാദനവും വാഹനങ്ങളുടെ വിപണനവും നടത്താൻ കഴിഞ്ഞാൽ മാത്രമേ തുറന്ന് പ്രവർത്തിപ്പിക്കൂ എന്ന് കമ്പനി വ്യക്തമാക്കിയിരുന്നു. പ്ലാന്റിലെ മൊത്തം ജീവനക്കാരുടെ എണ്ണം 4696 ആയിരിക്കുമ്പോൾ ഒരു ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഗുരുഗ്രാം ജില്ലാഭരണകൂടം അനുവദിച്ചിരുന്നു.

ഗുരുഗ്രാമിലെയും മനീസറിലെയും കമ്പനി പ്രവർത്തനങ്ങൾ മാർച്ച് 22 മുതലാണ് നിർത്തി വച്ചത്.

ഹരിയാനയിലെ മനിസർ ഗുരുഗ്രം പ്ലാന്റ്കൾക്ക് പ്രതിവർഷം ഏകദേശം 15.5 ലക്ഷം യൂണിറ്റ് നിർമാണത്തിനുള്ള ശേഷിയുണ്ട്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി തങ്ങളുടെ എല്ലാ ഷോറൂമുകളിലും ഉയർന്ന തരത്തിലുള്ള ശുചീകരണവും ശുചിത്വവും ഉറപ്പാക്കുന്നു എന്ന് എംഐസി അറിയിച്ചു.