Home State കരിപ്പൂരിലിറങ്ങിയ നാലു പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റി; മറ്റു നാലു പേർ നിരീക്ഷണത്തിൽ

കരിപ്പൂരിലിറങ്ങിയ നാലു പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റി; മറ്റു നാലു പേർ നിരീക്ഷണത്തിൽ

0

കോഴിക്കോട് : ബഹറൈനിൽ നിന്നും ഇന്നലെ രാത്രി കരിപ്പൂരിൽ വിമാനമിറങ്ങിയ നാലുപേർക്ക് കൊറോണ രോ​ഗലക്ഷണങ്ങൾ. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് കോഴിക്കോട് സ്വദേശികൾക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് രോ​ഗലക്ഷണങ്ങൾ കണ്ടത്. ബഹറൈനിൽ നിന്നുമാണ് ഇവർ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. മറ്റു നാലുപേർ കൂടി കൊറോണ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.

ബഹ്‌റൈനില്‍നിന്ന് 184 യാത്രക്കാരുമായാണ് എയര്‍ ഇന്ത്യ IX 474 വിമാനം കോഴിക്കോടേയ്ക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ സമയം എട്ടരയോടെയാണ് വിമാനം ബഹ്‌റൈനില്‍നിന്ന് പുറപ്പെട്ടത്. ഇന്നലെ ദുബായില്‍നിന്ന് 177 പ്രവാസികളുമായി എയർ ഇന്ത്യ വിമാനം കൊച്ചിയിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here