Home State മദ്യത്തിന് വില കൂടും; അധിക സെസ് ഏർപ്പെടുത്തും; മന്ത്രി തോമസ് ഐസക്ക്

മദ്യത്തിന് വില കൂടും; അധിക സെസ് ഏർപ്പെടുത്തും; മന്ത്രി തോമസ് ഐസക്ക്

0

ആലപ്പുഴ: മദ്യത്തിന് സെസ് ഏർപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുന്നത് മദ്യ വിൽപ്പനയിലൂടെ മാത്രമാണ് . ഇത് സംബന്ധിച്ച കുടുതൽ കാര്യങ്ങൾ കാബിനറ്റ് കൂടിയാകും തീരുമാനിക്കുക. മദ്യശാലകൾ തുറന്നാലുടൻ തീരുമാനം ഉണ്ടാകുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.

അതേസമയം പെട്രോളിന് സെസ് ഏർപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാർ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. പെട്രോളിൻ്റെ വില ജനങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമാണ് അധിക നികുതി ഭാരം ജനങ്ങൾക്ക് മേൽ ചുമത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഡൽഹി പോലുള്ള സംസ്ഥാനങ്ങൾ പെട്രോളിന് മേൽ സെസ് ഏർപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here