Home National നീരജ് ചോ​പ്ര​യ്ക്ക് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ൽ വി​ജ​യം

നീരജ് ചോ​പ്ര​യ്ക്ക് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ൽ വി​ജ​യം

0
നീരജ് ചോ​പ്ര​യ്ക്ക് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ൽ വി​ജ​യം

ബേൺ: ആ​ൽ​പ്സ് പ​ർ​വ​ത നി​ര​യോ​ളം ഉ​യ​ര​ത്തി​ൽ കാ​യി​ക നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യിട്ടുള്ള ഇ​ന്ത്യ​ൻ അ​ത്‌ല​റ്റി​ക്സ് സൂ​പ്പ​ർ​താ​രം നീരജ് ചോ​പ്ര​യ്ക്ക് സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ലും വി​ജ​യം. ലു​സൈ​യ്ൻ ഡ​യ​മ​ണ്ട് ലീ​ഗ് ജാ​വ​ലി​ൻ ത്രോ​യി​ൽ 89.08 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി താ​രം ഒന്നാം സ്ഥാനം ക​ര​സ്ഥ​മാ​ക്കി.

ചെ​ക്ക് താ​രം യാ​ക്കൂ​ബ് വാ​ദ്ലെ​ക് 85.8 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി രണ്ടാം നേ​ടി​യ​പ്പോ​ൾ അ​മേ​രി​ക്ക​യു​ടെ ക​ർ​ട്ടി​സ് തോം​പ്സ​ണ്‍(83.72 മീ​റ്റ​ർ) മൂന്നാമതെത്തി. മെഡലുകൾ സമ്മാനിക്കാത്ത ഡയമണ്ട് ലീഗുകളിൽ അത്‌ലറ്റുകൾക്ക് പ്രകടനാടിസ്ഥാനത്തിൽ ചാന്പ്യൻഷിപ്പ് പോയിന്‍റുകളാണ് ലഭിക്കുക.

ലോ​ക അ​ത്‌ല​റ്റി​ക​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലെ വെ​ള്ളി മെ​ഡ​ൽ പ്ര​ക​ട​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ നീ​ര​ജ് തി​രി​ച്ചു​വ​ര​വി​ലെ ആ​ദ്യ ശ്ര​മ​ത്തി​ൽ 89.08 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി ലീ​ഡെ​ടു​ത്തു. പി​ന്നീ​ടു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ മി​ക​ച്ച ദൂ​രം നേ​ടാ​ൻ സാധിക്കാതിരുന്ന താ​ര​ത്തി​ന്‍റെ മൂ​ന്ന് ശ്ര​മ​ങ്ങ​ൾ ഫൗ​ളി​ൽ ക​ലാ​ശി​ച്ചു.

ലു​സൈ​യ്നി​ലെ ​നേ​ട്ട​ത്തോ​ടെ 2023 ലോ​ക അ​ത്ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പി​നും ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന സൂ​റി​ച്ച് ഡ​യ​മ​ണ്ട് ലീ​ഗ് ബി​ഗ് ഫൈ​ന​ലി​നും നീ​ര​ജ് യോ​ഗ്യ​ത നേ​ടി.

LEAVE A REPLY

Please enter your comment!
Please enter your name here