ഇറാൻ്റെ മിസൈലേറ്റ് സ്വന്തം യുദ്ധക്കപ്പൽ തകർന്നു; 23 സൈനികർ കൊല്ലപ്പെട്ടു

ടെഹ്റാന്‍: ഇറാന്‍  നാവികസേന വിക്ഷേപിച്ച മിസൈല്‍ പതിച്ച് ഇറാൻ്റെ തന്നെ മറ്റൊരു യുദ്ധക്കപ്പൽ തകർന്നു. ഒമാന്‍ ഉള്‍ക്കടലില്‍ തെഹ്റാനില്‍ നിന്ന് 1,270 കിലോമീറ്റര്‍ (790 മൈല്‍) തെക്കുകിഴക്കായി ജാസ്‌ക് തുറമുഖത്തിന് സമീപമാണ് അപകടം നടന്നത്.

നാവികസേന പരിശീലനത്തിനിടെ ഒരു യുദ്ധക്കപ്പില്‍ നിന്ന് വിട്ട മിസൈല്‍ അബദ്ധത്തില്‍ ഇറാന്‍റെ തന്നെ മറ്റൊരു യുദ്ധക്കപ്പലില്‍ പതിക്കുകയായിരുന്നു. കപ്പലിലുണ്ടായിരുന്ന 23 സൈനികർ കൊല്ലപ്പെട്ടെതായാണ് പ്രാഥമിക വിവരങ്ങൾ.

നാവിക സേനയുടെ ജാമറൻ എന്ന കപ്പലിൽ നിന്നാണ് മിസൈൽ വിട്ടത്. മിസൈൽ വീണ് തകർന്ന യുദ്ധക്കപ്പലിൽ 40 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയം ഈ
സംഭവത്തിൽ ഇറാന്‍ ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.

അപകടത്തില്‍ ഒരാള്‍ മാത്രം കൊല്ലപ്പെട്ടതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍ റിപ്പോര്‍ട്ട് ചെയ്‍തത്. എന്നാൽ അപകടത്തിൽ , 40 സൈനികര്‍ മരണപെട്ടതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.