Home National ഉത്തർപ്രദേശിൽ ശക്തമായ കാറ്റും മഴയും; 25 പേർ മരിച്ചു

ഉത്തർപ്രദേശിൽ ശക്തമായ കാറ്റും മഴയും; 25 പേർ മരിച്ചു

0

ലഖ്നൗ: കനത്ത മഴയും കാറ്റും ഉത്തർപ്രദേശിൽ നാശം വിതച്ചു. കൊറോണ ഭീതിക്കൊപ്പം കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും മരിച്ചത് 25 പേരാണ്. 11 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളിൽ നാശനഷ്ടം ഉണ്ടായി. മരിച്ചവരുടെ കുടുംബത്തിന് യുപി സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

പരിക്കേറ്റവർക്ക് ഉടൻ വൈദ്യചികിത്സ നൽകണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി. കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടം കണക്കാക്കിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിനോടും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിളനാശം കണക്കാക്കാനും അവരുടെ റിപ്പോർട്ടുകൾ എത്രയും വേഗം സർക്കാരിന് അയയ്ക്കാനും ഡിഎംമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബുലന്ദ്‌ഷഹർ, ചിത്രകൂട്ട്, ഫത്തേപൂർ, പിലിഭിത് തുടങ്ങിയ ജില്ലകളിലാണ് മരണം നടന്നതെന്ന് റിലീഫ് കമ്മീഷണറുടെ ഓഫീസിലെ പ്രോജക്ട് മാനേജർ മുഹമ്മദ് ആരിഫ് പറഞ്ഞു.

കൊടുങ്കാറ്റിനെത്തുടർന്ന് വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നതിനാൽ പല ജില്ലകളിലും വൈദ്യുത വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ പല പ്രദേശങ്ങളിലും മരങ്ങൾ വീണതായും റിപ്പോർട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here