ലക്നൗ : മുൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ മുലായം സിംഗ് യാദവ് ആശുപത്രിയിൽ.
ഉദര സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ
പ്രവേശിപ്പിച്ചത്. ലഖ്നൗവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പരിശോധനയുടെ
ഭാഗമായി ബുധനാഴ്ച്ച അദ്ദേഹം ആശുപത്രിയിൽ പോയിരുന്നു. എന്നാൽ ഡോക്ടർ മാർ കൂടുതൽ പരിശോധനക്ക് വേണ്ടി ഇദ്ദേഹത്തെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ശനിയാഴ്ച്ച ഡിസ്ചാർജ് ചെയ്തെങ്കിലും ഉദര സംബന്ധമായ ആസ്വസ്ഥതകളെ തുടർന്ന് ഇന്നലെ അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം അദ്ദേഹത്തെ ആരോഗ്യ നില തൃപ്തികരമാണെന്ന് സഹോദരൻ ശിവ് പാൽ യാദവ് അറിയിച്ചിട്ടുണ്ട്. “അദ്ദേഹത്തിന്റെ കുടലിൽ വീക്കം ഉണ്ടെങ്കിലും അദ്ദേഹം ഉടൻ സുഖം പ്രാപിക്കും. ഗ്യാസ്ട്രോ സർജന്റെ അദ്ദേഹത്തിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ എന്നാണ് മെദാന്ത ആശുപത്രി ഡയറക്ടർ ഡോ. രാകേഷ് കപൂർ പറഞ്ഞത്.