Home Local News തണ്ണിത്തോട്ടിൽ വീണ്ടും വന്യജീവി ആക്രമണം; പശുക്കിടാരിയെ കൊന്നു; പുലിയെന്ന് സംശയം

തണ്ണിത്തോട്ടിൽ വീണ്ടും വന്യജീവി ആക്രമണം; പശുക്കിടാരിയെ കൊന്നു; പുലിയെന്ന് സംശയം

0

പത്തനംതിട്ട : കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട പത്തനംതിട്ടയിലെ തണ്ണിത്തോട്ടിന് സമീപം വീണ്ടും പുലിയുടെ ആക്രമണം. ഇക്കുറി പശുക്കിടാരിയെയാണ് വന്യജീവി കടിച്ചുകൊന്നത്. പത്തനംതിട്ട മണിയാര്‍ ഫാക്ടറിപ്പടിയിലാണ് സംഭവം. കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട തണ്ണിത്തോട്ടില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ് സംഭവം.

വട്ടമൂട്ടില്‍ രാജന്റെ പശുക്കിടാവിനെയാണ് വന്യജീവി ആക്രമിച്ചുകൊന്നത്. രാത്രി ഒന്നരയോടെയായിരുന്നു സംഭവം. ബഹളം കേട്ട് വീട്ടുകാര്‍ തൊഴുത്തിലെത്തിയപ്പോഴേക്കും വന്യജീവി രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് പുലി ഇറങ്ങിയതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here