Home National കടുത്ത നെഞ്ചുവേദന: ഡോ.മൻമോഹൻ സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചു

കടുത്ത നെഞ്ചുവേദന: ഡോ.മൻമോഹൻ സിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചു

0

ന്യൂഡെൽഹി: കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട തിനെ തുടർന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മൻമോഹൻ സിംഗിനെ ഡെൽഹിയിൽ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ടിൽ (എയിംസ്) പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിലാണ് മൻമോഹൻ സിംഗ്.
മാർച്ചിൽ പാർലമെൻ്റ് പിരിയുമ്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം.1990, 2009 ലും ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട് മൻമോഹൻ സിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here