ന്യൂഡെൽഹി: ഇന്ത്യയിൽ കൊറോണ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,830 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 4,39,20,451 ആയി.
ചൊവ്വാഴ്ച 36 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5,26,110 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 1,47,512 ആയി ഉയർന്നു. ആകെ രോഗബാധിതരുടെ 0.35 ശതമാനമാണ് നിലവിലെ സജീവ കേസുകള്‍. രാജ്യത്തെ രോഗമുക്തി നിരക്ക് 98.45 ശതമാനം.