മുംബൈ: മഹാനഗരത്തിൽ കൊറോണ രോഗികളുടെ എണ്ണം 12000 കടന്നതോടെ നഗരത്തിലെ സ്ഥിതി അത്യന്തം ഭീതിജനകമായി. മഹാരാഷ്ട്രയിലെ കൊറോണയുടെ പ്രഭവകേന്ദ്രമായി മുംബൈ മാറിയിട്ടുണ്ട്. മുംബൈ അക്ഷരാർഥത്തിൽ ഇന്ത്യയുടെ കൊറോണ തലസ്ഥാനമായി. തുടർച്ചയായി നാലാം ദിവസവും പുതുതായി ആയിരക്കണക്കിനാളുകൾക്കാണ് കൊറോണ ബാധ.
അതേ സമയം മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച പോലീസുകാരുടെ എണ്ണം 786 ആയി. ഏഴു പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതേ തുടർന്ന് നിരവധി പോലീസുകാർ നിരീക്ഷണത്തിൽ പോയിട്ടുണ്ട്. നിലവിൽ 703 പോലീസുകാരാണ് ചികിത്സയിലുള്ളത്.
അതേ സമയം മഹാരാഷ്ട്രയിൽ കൊറോണ രോഗികളുടെ എണ്ണം 20000 കടന്നു. ഇന്നലെ 1165ഓളം പേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 48 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 779 ആയി.