അമ്മയെയോ മക്കളെയോ ;ആരെ രക്ഷിക്കും; ഉരുള്‍പൊട്ടൽ പശ്ചാത്തലത്തില്‍ ‘മൈ മദര്‍’

മഴ തിമിർത്തു പെയ്തു, തുള്ളിക്കൊരു കുടം പോലെ, ഒഴുകിത്തുടങ്ങി. അവൾക്കൊരു ഉൾക്കിടിലം. ഇത് ഒരു ഉരുൾപൊട്ടലാകുമോ.? നെഞ്ചിലൂടെ ഒരു ഇടിവാൾ കടന്നു പോകും പോലെ, നിമിഷങ്ങൾക്കുള്ളിൽ വരാനിരിക്കുന്ന ദുരന്തത്തിൻ്റെ ചിത്രം മനസിൽ മിന്നി മറഞ്ഞു. ആരെ രക്ഷിക്കും; അമ്മയെയോ മക്കളെയോ?.
കവളപ്പാറ,പുത്തുമല,കട്ടിപ്പാറ- കേരളത്തെ കണ്ണീരിലാഴ്ത്തിയ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ‘മൈ മദര്‍’ എന്ന ഹ്രസ്വചിത്രം ഒരുങ്ങുന്നു. അമ്മ ദിനത്തിൽ ‘മൈ മദർ ‘അമ്മമാർക്കായി സമർപ്പിച്ച് ക്യഷ്ണദേവെന്ന യുവ സംവിധായകൻ.

അവസരങ്ങൾ തേടി അലഞ്ഞ ക്യഷ്ണദേവനുഭവിച്ച തിരസ്ക്കരണത്തിൻ്റെ മധുര പ്രതികരണം കൂടിയാണ് ‘മൈ മദർ. കവളപ്പാറ,പുത്തുമല, കട്ടിപ്പാറ തുടങ്ങി മലയാളികള്‍ അതിജീവിച്ച ഉരുള്‍പൊട്ടല്‍ പശ്ചാത്തലമാക്കി സിനിമാ ടിക്കറ്റ് പ്രൊഡക്ഷന്‍ ഹൗസാണ് ‘മൈ മദര്‍’ എന്ന ഹ്രസ്വചിത്രം ഒരുക്കുന്നത്.

ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്ന ചിത്രത്തിന്റെ കഥ തിരക്കഥ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കൃഷ്ണ ദേവ് ആണ്. പ്രമുഖ ക്യാമറമാൻ ബിന്‍സീര്‍ ആണ് മൈ മദര്‍ ന്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ചിത്രത്തിന്റെ എഡിറ്റിംങ് അരവിന്ദ് ഇരിഞ്ഞാലകുടയും വിഎഫ്എക്‌സ് അജിയും പോസ്റ്റര്‍ ഡിസൈനിങ് ജസ്‌ററിന്‍ ജോര്‍ജ്ജും പശ്ചാത്തല സംഗീതം ഹെല്‍വിന്‍ കെ എസ് മാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

കേരളം സാക്ഷ്യം വഹിച്ച മഹാവിപത്തിനെ സമൂഹത്തിലെ താഴെക്കിടെയുള്ളവരുടെ ജീവിതത്തിലൂടെ പറയുന്ന ഹ്രസ്വ ചിത്രമാണ് ‘മൈ മദര്‍’.