Home State കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണം മോഷ്ടിച്ചത് കോടതി ഉദ്യോഗസ്ഥനെന്ന് കണ്ടെത്തൽ

കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണം മോഷ്ടിച്ചത് കോടതി ഉദ്യോഗസ്ഥനെന്ന് കണ്ടെത്തൽ

0
കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണം മോഷ്ടിച്ചത് കോടതി ഉദ്യോഗസ്ഥനെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണം മോഷ്ടിച്ച ശേഷം മുക്കു പണ്ടം വച്ച മോഷ്ടാവിനെ കണ്ടെത്തി. കോടതിയിലെ ഉദ്യോഗസ്ഥന്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് കണ്ടെത്തിയത്. തിരുവനന്തപുരം ആ‍ര്‍ഡിഒ കോടതിയില്‍ നിന്നും നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ നടത്തിയ അന്വേഷണമാണ് 2020ലെ സീനിയര്‍ സൂപ്രണ്ടിലേക്ക് എത്തിയത്. സര്‍വീസില്‍ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ നിരീക്ഷണത്തിലാണ്.

തൊണ്ടിമുതലുകള്‍ അടങ്ങിയ പാക്കറ്റ് തുറന്ന് പരിശോധിച്ചപ്പോള്‍ ചില ആഭരണങ്ങള്‍ കണ്ട് പൊലീസിന് സംശയം തോന്നി. അപ്രൈസലിനെ കൊണ്ട് പരിശോധിച്ചപ്പോള്‍ സ്വര്‍ണത്തിന് പകരം മുക്കുപണ്ടം ആണ് കവറുകളിലെന്ന് മനസ്സിലായി. സ്വര്‍ണത്തിന് പകരം 250 ഗ്രാമിലധികം മുക്കുപണ്ടമാണ് കണ്ടെത്തിയത്. സീനിയര്‍ സൂപ്രണ്ടുമാരോ ലോക്കറിന്റെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലമറിവുന്ന മറ്റോരാ ആണ് സ്വര്‍ണമെടുത്തിരിക്കുന്നതെന്നായിരുന്നു പൊലീസ് സംശയം.

110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് മോഷ്ടിച്ചത്. 2010 മുതല്‍ 2019 വരെ കോടതിയിലേക്കെത്തിയ സ്വര്‍ണമാണ് മോഷണം പോയത്. 2017 മുതല്‍ 2021 ഫെബ്രുവരിയുള്ള തൊണ്ടി മുതല്‍ ഓഡിറ്റ് നടത്തിയ എജി എല്ലാം സുരക്ഷിതമെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. അതിനാല്‍ എജി ഓഡിറ്റിന് ശേഷം മോഷണം നടക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here