കേരളാ എൻജിനീയറിംഗ് ഫാർമസി പ്രവേശന പരീക്ഷകൾ ; ജൂണിൽ നടക്കാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിംഗ് ഫാർമസി പ്രവേശന പരീക്ഷകൾ ജൂണോടുകൂടി നടത്താൻ സാധ്യത. പരീക്ഷകൾ ജൂൺ മാസത്തിൽ നടത്താനാവുമെന്നും അങ്ങനെയാണെങ്കിൽ പ്രവേശന നടപടികളും അക്കാദമിക് പ്രവർത്തനങ്ങളും നേരത്തെ ആരംഭിക്കാൻ കഴിയുമെന്നും സംസ്ഥാന പ്രവേശനപരീക്ഷാ കമ്മീഷണർ എ ഗീത അറിയിച്ചു.

പ്രവേശന പരീക്ഷകൾ ഏപ്രിൽ 20, 21 തീയതികളിൽ നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. ഏകദേശം 1.10 ലക്ഷം വിദ്യാർഥികളാണ് പരീക്ഷക്ക് അപേക്ഷിച്ചിരുന്നത്. എന്നാൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പരീക്ഷകൾ നീട്ടിവയ്ക്കുകയായിരുന്നു. കേരളം, ദുബായ്, ന്യൂഡൽഹി , മുംബൈ എന്നിങ്ങനെ 18 സെന്ററുകളിൽ ആയാണ് കെ.ഇ.എ.എം. നടത്തുന്നത്. പ്രവേശന പരീക്ഷകൾ ഓൺലൈൻ മുഖാന്തരം നടത്തുകയോ അതല്ലെങ്കിൽ ചോദ്യപേപ്പറുകൾ നേരിട്ട് ദുബായിൽ എത്തിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും എൻട്രൻസ് കമ്മീഷണർ
പറഞ്ഞു.

ലോക് ഡൗൺ മൂലം പരീക്ഷകൾ നീട്ടി വച്ചതോടെ പരീക്ഷ സെൻററുകൾ മാറ്റിയെടുക്കാനുള്ള അവസരവും കമ്മീഷണറേറ്റ് നൽകിയിട്ടുണ്ട്. സംസ്ഥാന എൻട്രൻസ് പരീക്ഷകൾ നടത്തുന്ന ഉദ്യോഗസ്ഥരുടെ മറ്റു നടപടികൾ കേരളത്തിനു പുറത്തുള്ള ജില്ലകളുടെയും സംസ്ഥാനങ്ങളിലെയും കൊറോണ വ്യാപനത്തെ ആശ്രയിച്ചിരിക്കുന്നു. ഡൽഹി മുംബൈ തുടങ്ങിയ സംസ്ഥാനങ്ങൾ ഞങ്ങൾ പരീക്ഷ സെൻററുകൾ ആയി തിരഞ്ഞെടുത്ത മത്സരാർത്ഥികൾക്ക് ജൂണിൽ തന്നെ പരീക്ഷയ്ക്ക് പങ്കെടുക്കാൻ കഴിയുമോ എന്നു ഉറപ്പു പറയാൻ കഴിയില്ല. കേരളത്തിന് പുറത്ത് പ്രിൻറ് ചെയ്യുന്ന ചോദ്യപേപ്പറുകൾ കേരളത്തിലേക്ക് സുരക്ഷിതമായി എത്തേണ്ടതിനാൽ ജൂണോട് കൂടി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതിയും മെച്ചപ്പെടണം.

മെഡിക്കൽ കോഴ്സുകളിലേക്കുള്ള ഉള്ള പ്രവേശന മാനദണ്ഡം നീറ്റ് പരീക്ഷകളാണ്. നീറ്റ്, ജെ ഇ ഇ പരീക്ഷകൾ ജൂലായ് മാസത്തിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.