Home Local News അട്ടപ്പാടിയിലെ യുവാവിൻ്റെ മരണം; കൊറോണയല്ലെന്ന് റിപ്പോർട്ട്

അട്ടപ്പാടിയിലെ യുവാവിൻ്റെ മരണം; കൊറോണയല്ലെന്ന് റിപ്പോർട്ട്

0

പാലക്കാട്: അട്ടപ്പാടിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം. യുവാവിന്‍റെ കൊറോണ പരിശോധനാഫലം നെഗറ്റീവാണെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. ഷോളയൂർ വരഗം പാടി സ്വദേശി കാർത്തിക്ക് (23) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. അതേസമയം യുവാവിന്‍റെ എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി.

കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണത്തിന് പോയിവന്ന ശേഷം ഏപ്രിൽ 29 മുതൽ വീട്ടിൽ കൊറോണ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു കാർത്തിക്ക്.

ഈ മാസം ആറിന് വയറുവേദനയെ തുടർന്ന് കോട്ടത്തറ ഗവൺമെൻ്റ് ട്രൈബൽ ആശുപത്രിയിൽ എത്തുകയും തുടർന്ന് ഏഴിന് പെരിന്തൽമണ്ണ ഇ.എം.എസ്. സഹകരണ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. രോഗം മൂർച്ഛിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ ഇന്ന് പുലർച്ചെയായിരുന്നു മരണം. യുവാവിന്റെ മരണം കൊറോണ മൂലമാണെന്നുള്ള ആശങ്ക നിലനിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here