മുല്ലപ്പെരിയാര്‍ ഹര്‍ജികളില്‍ സുപ്രീംകോടതി വിധി നാളെ

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. മേല്‍നോട്ട സമിതി ചെയര്‍മാന്റെ ചുമതല കേന്ദ്ര ജലകമ്മീഷന്‍ ചെയര്‍മാന് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. ദേശീയ ഡാം സുരക്ഷാ അതോറിറ്റി പ്രവര്‍ത്തന സജ്ജമാകുന്നതുവരെ മേല്‍നോട്ട സമിതി തുടരണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ നിലവിലെ മേല്‍നോട്ട സമിതി ചെയര്‍മാനെ മാറ്റേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. അതോറിറ്റി നിലവില്‍വരുന്നതുവരെ ദേശീയ ഡാം സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങള്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിക്ക് ഉണ്ടായിരിക്കും. ഇത് സ്ഥിരം സംവിധാനമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.