കൊച്ചി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ശ്രീനിവാസന്റെ രോഗം ഭേദമായി വരുന്നതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ശ്രീനിവാസന്‍ ചികിത്സയില്‍ കഴിയുന്നത്.
നെഞ്ചുവേദയെ തുടര്‍ന്ന് മാര്‍ച്ച് 30ന് ആണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ബൈപാസ് സര്‍ജറിക് വിധേയനാക്കിയിരുന്നു.