തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വില വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 20 രൂപയാണ് കൂടിയത്. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരുപവന് സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് 38,400 രൂപയായി. സംസ്ഥാനത്ത് ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 38,240 രൂപയായിരുന്നു.
18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3965 രൂപയായി. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 3950 രൂപയായിരുന്നു. അതേമയം വെള്ളിയുടെ വില മാറ്റമില്ലാതെ തുടരുന്നു. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയാണ് വില. വെള്ളിക്ക് 72 രൂപയാണ് വില.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. അന്താരാഷ്ട്ര വില നിലവാരത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളാണ് സ്വര്‍ണവിലയുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നത്.