കൊല്ലം: സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് മുങ്ങിയ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. കൊല്ലത്തെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നാണ് കൊറോണ ഹോട്ട്സ്പോട്ട് മേഖലയായ ചെന്നൈയിൽ നിന്നെത്തിയ യുവതിയും കുടുംബവും വീട്ടിലേക്ക് പോയത്. കൊല്ലം ചാത്തന്നൂർ സ്വദേശിയായ യുവതിയും ഇവരെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന അച്ഛനും സഹോദരിയുമാണ് ക്വാറന്റൈൻ ലംഘിച്ചത്. പൊലീസ് നിർബന്ധിച്ച് ഇവരെ വീണ്ടും നിരീക്ഷണകേന്ദ്രത്തിലാക്കി. കൊല്ലത്തെ ക്വാറന്റൈൻ സെന്ററിൽ നിന്ന് ഇന്നലെ രാത്രിയാണ് അധികൃതരുടെ അനുമതിയില്ലാതെ ഇവർ വീട്ടിലേക്ക് പോയത്. മൂവര്‍ക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
വിദേശത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും ആളുകൾ എത്തുന്ന സാഹചര്യത്തിൽ, കൊറോണ തീവ്രബാധിത മേഖലകളിൽ നിന്നെത്തുന്നവര്‍ സര്‍ക്കാര്‍ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
ഇതരസംസ്ഥാനങ്ങളിലെയും കേരളത്തിലെയും റെഡ് സോണില്‍ നിന്നുള്ളവര്‍ക്ക് നിർദ്ദേശം ബാധകമാണ്. 129 പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറണം എന്നാണ് സർക്കാർ നിർദ്ദേശം. സർക്കാർ നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ നേരത്തെ വ്യക്തമാ