കണ്ണൂര്‍: കെ റെയില്‍ പദ്ധതിയെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കാന്‍ ശ്രമിക്കുകയാണെന്നും പദ്ധതി എത്രയും വേഗം നടപ്പിലാക്കുമെന്നും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കും. ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. പൊതു സമ്മേളന നഗരിയില്‍ പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പതാകയുയര്‍ത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.
പുന്നപ്ര വയലാറിന്റെ മണ്ണില്‍ നിന്ന് എം സ്വരാജിന്റെ നേതൃത്വത്തില്‍ കൊടിയും കയ്യൂര്‍ രക്തസാക്ഷികളുടെ നാട്ടില്‍ നിന്ന് പികെ ശ്രീമതിയുടെ നേതൃത്വത്തില്‍ കൊടിമരവും എത്തിച്ചു. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക.
ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് വൈകിട്ട് നാലിന് അവതരിപ്പിക്കും. പ്രതിനിധി സമ്മേളനം നാളെ തുടങ്ങി 10ന് സമാപിക്കും.