Home World ശ്രീലങ്കയില്‍ രാത്രി ജനം തെരുവില്‍; സംഘര്‍ഷത്തില്‍ 45 പേരെ അറസ്റ്റ് ചെയ്തു, കര്‍ഫ്യൂ പിന്‍വലിച്ചു

ശ്രീലങ്കയില്‍ രാത്രി ജനം തെരുവില്‍; സംഘര്‍ഷത്തില്‍ 45 പേരെ അറസ്റ്റ് ചെയ്തു, കര്‍ഫ്യൂ പിന്‍വലിച്ചു

0
ശ്രീലങ്കയില്‍ രാത്രി ജനം തെരുവില്‍; സംഘര്‍ഷത്തില്‍ 45 പേരെ അറസ്റ്റ് ചെയ്തു, കര്‍ഫ്യൂ പിന്‍വലിച്ചു

കൊളംബോ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് ഗോതാബായ രാജപക്സെയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രാത്രിയില്‍ നടന്ന സംഘര്‍ഷത്തില്‍ 45 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാന നഗമായ കൊളംബോയുടെ ഭൂരിഭാഗം പ്രദേശത്തും ഇന്നലെ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയെങ്കിലും ഇന്ന് രാവിലെ തന്നെ അത് പിന്‍വലിച്ചു.

കൊളംബോ നഗരത്തിലെ പ്രസിഡന്റി സ്വകാര്യ വസതിക്ക് സമീപം വ്യാഴാഴ്ച വൈകിട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തടിച്ചുകൂടിയത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളും ബാനറുകളുമായി പ്രകടനം നടത്തി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആള്‍ക്കൂട്ടത്തിലേക്ക് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതുവരെ 45 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു. ഒരു പൊലീസ് ബസും ഒരു ജീപ്പും രണ്ട് മോട്ടോര്‍ സൈക്കിളുകളും കത്തിനശിക്കുകയും അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തലസ്ഥാന നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡീസല്‍ ക്ഷാമവും വ്യാഴാഴ്ച തുടങ്ങിയ 13 മണിക്കൂര്‍ പവര്‍കട്ടും ജീവിതം ദുസഹമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here