പതിമൂന്ന് സംസ്ഥാനങ്ങളിൽ പുതിയ കേസില്ല; സ്ഥിതി മെച്ചമെന്ന് കേന്ദ്രമന്ത്രി ഡോ.ഹർഷ വർധൻ

ന്യൂഡെൽഹി: രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ അറിയിച്ചു

കേരളം, ഒഡിഷ, ജമ്മു കശ്മീർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കേരളം, മിസോറാം, മണിപ്പുർ, ഗോവ, മേഘാലയ, ലഡാക്ക്, അരുണാചൽ പ്രദേശ്, ഒഡിഷ, ആൻഡമാൻ-നിക്കോബാർ എന്നിവിടങ്ങളിലാണ് പുതിയ കേസുകളില്ലാത്തത്. ദാമൻ-ദിയു, സിക്കിം, നാഗലാൻഡ്, ലക്ഷദ്വീപ് എന്നിവടങ്ങളിൽ ഇതുവരെ പുതിയ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഹർഷ് വർധൻ പറഞ്ഞത്.

ലോകത്തിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ സ്ഥിതി ഏറെ മെച്ചമാണെന്നും രാജ്യത്ത് കൊറോണ മൂലമുള്ള മരണനിരക്ക് മറ്റു രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ 3.3 ശതമാനം മാത്രമാണെന്നും രോഗമുക്തി നേടുന്നതിന്റെ നിരക്ക് 28.83 ശതമാനവുമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ 180 ജില്ലകളിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. മറ്റ് 180 ജില്ലകളിൽ ഏഴ് മുതൽ പതിമൂന്ന് ദിവസങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും 164 ജില്ലകളിൽ 14-20 ദിവസത്തിനുള്ളിൽ പുതിയ കേസില്ലെന്നും 136 ജില്ലകളിൽ 21-28 ദിവസത്തെ കണക്കിൽ പുതിയ രോഗബാധിതരില്ലെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.