Home Local News കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍

0

തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ കാറിടിച്ച് കൊലപ്പെടുത്തിയ ഗുണ്ടാസംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. കൊലക്കേസ് പ്രതിയായ സുമേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്നു പേരും കാട്ടാക്കട സ്വദേശികളാണ്.

തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സുമേഷ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഗുണ്ടാസംഘം പിന്തുടര്‍ന്ന് എത്തുകയായിരുന്നു. ഗുണ്ടാസംഘം സഞ്ചരിച്ചിരുന്ന കാര്‍ ഉപയോഗിച്ച് സുമേഷിന്റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

സുമേഷിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു. വാഹന അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമെന്ന് മനസിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here