Home State കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയല്ല; കാപ്പനെ വേണ്ട, എല്‍ഡിഎഫിന് ശക്തിക്ഷയമില്ലെന്ന് എകെ ശശീന്ദ്രന്‍

കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയല്ല; കാപ്പനെ വേണ്ട, എല്‍ഡിഎഫിന് ശക്തിക്ഷയമില്ലെന്ന് എകെ ശശീന്ദ്രന്‍

0
കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയല്ല; കാപ്പനെ വേണ്ട, എല്‍ഡിഎഫിന് ശക്തിക്ഷയമില്ലെന്ന് എകെ ശശീന്ദ്രന്‍

കോട്ടയം: മാണി സി കാപ്പന്റെ പ്രസ്താവനയിലൂടെ വെളിപ്പെട്ടത് യുഡിഎഫിന്റെ പൊതുസ്വഭാവമാണെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. യുഡിഎഫില്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് കാപ്പന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയായി കണക്കാക്കുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. കാപ്പനെ തിരികെ എടുക്കാന്‍ മാത്രം എല്‍ഡിഎഫിന് ശക്തിക്ഷയമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് എംഎല്‍എയെ അടര്‍ത്തി എടുത്ത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് തകര്‍ന്നുകൊണ്ടിരിക്കുന്ന മുന്നണിയാണ്. പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഇനിയും മൂര്‍ച്ഛിക്കാനാണ് സാധ്യതയെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥിരമായി തഴയുന്നതായി മാണി സി കാപ്പന്‍ പ്രതികരിച്ചിരുന്നു. മുട്ടില്‍ മരംമുറി, മാടപ്പള്ളി പ്രതിഷേധം, ഗവര്‍ണറെ കണ്ട് പരാതി കൊടുക്കല്‍ തുടങ്ങി മുന്നണി നേതൃത്വം നല്‍കുന്ന പല കാര്യങ്ങളും അറിയിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മുന്നണിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഷ്ട്രീയ മാറ്റത്തെ കുറിച്ച് ഇപ്പോള്‍ അലോചിക്കുന്നില്ലെന്ന് വ്യക്തമാക്കി.

അതേസമയം യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ തന്നോട് മാണി സി കാപ്പന്‍ പരാതി ഉന്നയിച്ചിട്ടില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. പരാതി പരസ്യമായല്ല പറയേണ്ടത്. തന്നോടാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത് പോലെയല്ല യുഡിഎഫ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫിന്റെ രീതി വേറെയാണ്. മാണി സി കാപ്പന് പരിചിതമല്ലാത്തത് കൊണ്ട് തോന്നുന്നതാകാമെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here