ലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ധനം കിട്ടാനില്ല, ദിവസവും പത്തു മണിക്കൂര്‍ പവര്‍ കട്ട്

കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം വെട്ടിക്കുറച്ചു. രാജ്യത്ത് ദിവസവും മൂന്നു മണിക്കൂര്‍ കൂടി പവര്‍ കട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഈ മാസം ആദ്യം മുതല്‍ ഏഴു മണിക്കൂര്‍ പവര്‍ കട്ടാണ് ഏര്‍പ്പെടുത്തിയിരുന്നത്. ശ്രീലങ്കയില്‍ നിലവില്‍ ദിവസവും പത്തു മണിക്കൂര്‍ പവര്‍ കട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ധന ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇന്ധനം കിട്ടാനില്ലാത്തതിനാല്‍ 750 മെഗാവാട്ട് ഉത്പാദനത്തിന്റെ കുറവാണ് ഇപ്പോഴുള്ളത്. പെട്രോള്‍ പമ്പുകളില്‍ ജനങ്ങള്‍ മണിക്കൂറുകള്‍ കാത്തിരുന്നാണ് പെട്രോളോ മണ്ണെണ്ണയോ വാങ്ങുന്നത്. ഇന്ധനത്തിനായി പമ്പുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ സീലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നിലവില്‍ സ്റ്റോക്ക് ഇല്ലെന്നും വെള്ളിയാഴ്ചയോടെ ഇന്ധനം ഇറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.