സോപോര്‍: ജമ്മു കാശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ബോംബെറിഞ്ഞ് സ്ത്രീ. ബാരാമുല്ല ജില്ലയില്‍ സോപോര്‍ നഗരത്തിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് സ്ത്രീ ബോംബെറിഞ്ഞത്. ദേഹം മുഴുവന്‍ മറയുന്ന തരത്തില്‍ ബുര്‍ഖ ധരിച്ചെത്തിയാണ് സ്ത്രീ ബോംബ് എറിഞ്ഞത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവമുണ്ടായത്. റോഡിലൂടെ നടന്നു വന്ന സ്ത്രീ സിആര്‍പിഎഫ് ക്യാമ്പിന് മുന്നില്‍ നിലയുറപ്പിച്ച സ്ത്രീ ബാഗില്‍ നിന്ന് ബോംബെടുത്ത് എറിയുകയായിരുന്നു. ബോംബ് എറിഞ്ഞതിന് പിന്നാലെ ഇവര്‍ ഓടിപ്പോകുന്നത് സിസിടിവിയില്‍ വ്യക്തമാണ്.
റോഡില്‍ ആളുകളും മറ്റുവാഹനങ്ങളും ഉണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. സിആര്‍പിഎഫ് ക്യാമ്പിന്റെ പുറത്താണ് ബോംബ് വീണത്. ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്ത്രീയ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം പ്രദേശത്ത് സുരക്ഷ ശക്തമാക്കി.