സംസ്ഥാനത്ത് നാല് ദിവസം കൂടി മഴയ്ക്ക് സാധ്യത; ഇന്ന് എല്ലാ ജില്ലകളിലും മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാലു ദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിങ്കളാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും മഴ ലഭിച്ചിരുന്നു. തിരുവനന്തപുരത്ത് 2.6 മി.മീ മഴ ലഭിച്ചപ്പോള്‍ പുനലൂര്‍ 8.6 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കൊച്ചിയില്‍ 3.78 സെന്റിമീറ്റര്‍, കോട്ടയം 3.45 സെ.മീ., ആലപ്പുഴ 1.12 സെ.മീ എന്നിങ്ങനെ മഴ രേഖപ്പെടുത്തി.

ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കണ്ണൂര്‍, കോഴിക്കോട് മലപ്പുറം, വയനാട് പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. മലയോര മേഖലയിയിലും തെക്കന്‍ ജില്ലകളിലും കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം സംസ്ഥാനത്ത് ചൂടിന് കാര്യമായി കുറവ് ഉണ്ടായിട്ടില്ല. പാലക്കാടാണ് ഏറ്റവും കൂടുതല്‍ ചൂട് രോഖപ്പെടുത്തിയത്. 37.6 ഡിഗ്രി സെല്‍ഷ്യസ്.