Home Local News കെ റെയില്‍ പ്രതിഷേധം ശക്തം; കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി പ്രദേശവാസി

കെ റെയില്‍ പ്രതിഷേധം ശക്തം; കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി പ്രദേശവാസി

0
കെ റെയില്‍ പ്രതിഷേധം ശക്തം; കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി പ്രദേശവാസി

കൊല്ലം: കെ റെയില്‍ കല്ലിടലിനെതിരെ കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ച് ആത്മഹത്യാ ഭീഷണി മുഴക്കി പ്രദേശവാസി. തഴുത്തലയില്‍ കല്ലിടല്‍ നടപടി തുടങ്ങുന്നതിന് മുമ്പാണ് അജയ് കുമാര്‍ എന്ന പ്രദേശവാസി ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നാട്ടുകാര്‍ ഇയാളെ പിന്തിരിപ്പിച്ചെങ്കിലും പിന്നാലെ ഇയാള്‍ വീടിന് മുന്നിലെ മരത്തില്‍ കയര്‍ കെട്ടി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

വീടിന്റെ ചുമരില്‍ ജില്ലാ ജഡ്ജിക്ക് തന്റെ മരണമൊഴിയെന്ന പേരില്‍ ആത്മഹത്യാ കുറിപ്പ് എഴുതി ഒട്ടിച്ചതിന് ശേഷമാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. തഴുത്തലയില്‍ കഴിഞ്ഞ തവണ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ എത്തിയപ്പോഴും ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

തഴുത്തലയില്‍ കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നുവെന്ന സൂചനയെ തുടര്‍ന്ന് രാവിലെ തന്നെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സര്‍വേ നടത്താന്‍ എത്തുന്ന ഉദ്യോഗസ്ഥരെ കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. കല്ലുമായി എത്തിയ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here