Home Featured കെ റെയിൽ; പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് വ്യാ​ജ​പ്ര​ചാ​ര​ണ​മെന്ന് കേ​ന്ദ്ര​മ​ന്ത്രി വി മു​ര​ളീ​ധ​ര​ൻ

കെ റെയിൽ; പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് വ്യാ​ജ​പ്ര​ചാ​ര​ണ​മെന്ന് കേ​ന്ദ്ര​മ​ന്ത്രി വി മു​ര​ളീ​ധ​ര​ൻ

0
കെ റെയിൽ; പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് വ്യാ​ജ​പ്ര​ചാ​ര​ണ​മെന്ന് കേ​ന്ദ്ര​മ​ന്ത്രി വി മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കെ റെയിൽ സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടേ​ത് വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. സ​ർ​വേ ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​ക​ൾ പി​ൻ​മാ​റാ​തി​രി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്ക് എ​തി​രെ​യു​ള്ള അ​തി​ക്ര​മം തു​ട​രാ​നു​മു​ള്ള പ്ര​സ്താ​വ​ന മാ​ത്ര​മാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ചൂ​വെ​ന്നു പ​റ​ഞ്ഞു ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണു മു​ഖ്യ​മ​ന്ത്രി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം പ​ദ്ധ​തി​യു​ടെ അ​പ്രാ​യോ​ഗി​ക​ത​യെ​ക്കു​റി​ച്ചു കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.

പ​ദ്ധ​തി​ക്കെ​തി​രെ ജ​ന​രോ​ഷം ഉ​ണ്ടെ​ന്നും ഏ​റെ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ഒ​രു ല​ക്ഷം കോ​ടി​യെ​ങ്കി​ലും ചെ​ല​വു വ​രു​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​റി​യി​ച്ച ശേ​ഷ​വും ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​ത് ആ​പ​ൽ​ക്ക​ര​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here