യു​ക്രെ​യിനിൽ നിന്ന് തിരിച്ചെത്തിയ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഹ​ർ​ജി​യി​ൽ കേ​ന്ദ്ര​ത്തി​ന് സു​പ്രീംകോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡെൽ​ഹി: യു​ക്രെ​യിനിൽ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തെ തി​രി​കെ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ സു​പ്രീം ​കോ​ട​തി​യി​ൽ. തു​ട​ർ​പ​ഠ​ന​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ന് നി​ർ​ദേ​ശം ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ സു​പ്രീം​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹ​ർ​ജി​യി​ൽ സു​പ്രീം​ കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നോ​ട്ടീ​സ​യ​ച്ചു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

റ​ഷ്യ-​യു​ക്രൈ​ൻ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന് യു​ക്രെ​യ്ൻ അ​റി​യി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ങ്ങ​ൾ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും ജ​യ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് മാ​ർ​ഗ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെന്നും ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​റി​യി​ച്ചു. എ​ന്നാ​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാകാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര ഇ​ട​പെ​ട​ലി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ സു​പ്രീം​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.