Home State പ്രതിഷേധങ്ങൾക്കിടെ വിവാദ നായകൻ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു

പ്രതിഷേധങ്ങൾക്കിടെ വിവാദ നായകൻ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു

0
പ്രതിഷേധങ്ങൾക്കിടെ വിവാദ നായകൻ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു

ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ കലക്ടര്‍ രേണു രാജില്‍ നിന്നാണ് ശ്രീറാം ചുമതലയേറ്റത്. കളക്ടർ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റിയ ഒഴിവിലാണ് പ്രതിഷേധങ്ങൾക്കിടെ വിവാദ നായകൻ ശ്രീറാം വെങ്കിട്ടരാമൻ്റ നിയമനം. കളക്ട്രേറ്റിലെത്തിയ ശ്രീറാം വെങ്കിട്ടരാമനെതിരേ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിശക്തമായ പ്രതിഷേധം തീർത്തെങ്കിലും ഇവരെ നീക്കം ചെയ്താണ് ശ്രീറാമിനെ കളക്ട്രേറ്റിലേക്ക് പ്രവേശിപ്പിച്ചത്. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ചുമതലയയേറ്റയുടന്‍ ശ്രീറാം പറഞ്ഞത്.

അതേസമയം നിയമനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. സർക്കാർ തീരുമാനം തിരുത്തും വരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ശ്രീറാമിനെ കളക്ടറായി തുടരാൻ അനുവദിക്കില്ലെന്നും ജമാഅത്ത് വ്യക്തമാക്കി.

ശ്രീറാമിൻ്റെ കളക്ടറായുള്ള നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ ഇന്നലെ കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.  ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ച സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ശ്രീറാമിന്റെ നിയമനം. എന്തിന് ഞങ്ങൾ ആലപ്പുഴക്കാരുടെ തലയിൽ എന്തിന് കെട്ടിവയ്ക്കുന്നു. സർക്കാർ ഈ തീരുമാനം പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സോഷ്യല്‍ മീഡിയയിലെ പ്രതിഷേധത്തെ ആലപ്പുഴ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടേണ്ട അവസ്ഥ വന്നിരുന്നു. കഴിഞ്ഞ ദിവസം എൽഡിഎഫിൽ നിന്നും ശ്രീറാമിന്റെ നിയമനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. വരും ദിവസങ്ങളിൽ എതർപ്പ് ശക്തമാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here