പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ അയച്ചാൽ പാരിതോഷികമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: പാർക്കിംഗ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ എടുത്ത് അധികൃതർക്ക് അയക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. വൻ നഗരങ്ങളിൽ അനധികൃത പാർക്കിംഗ് വൻ പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

“അനധികൃതമായി പാർക്ക് ചെയ്ത വാഹനത്തിന്‍റെ ഫോട്ടോ അയക്കുന്നയാൾക്ക് 500 രൂപ സമ്മാനം ലഭിക്കുമെന്ന നിയമം ഞാൻ ഉടൻ കൊണ്ടുവരും. നിയമലംഘകർക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ 1000 രൂപ പിഴയിട്ടാലാണ് ഫോട്ടോ അയക്കുന്നയാൾക്ക് ഈ തുക നൽകുക. അപ്പോൾ പാർക്കിംഗ് മൂലമുള്ള പ്രശ്നം പരിഹരിക്കപ്പെടും.’ -ഗഡ്കരി പറഞ്ഞു.