Home State സ്വപ്നക്കും പിസി ജോർജിനുമെതിരേ കേസെടുക്കാനുള്ള തീരുമാനം പ്രതിഷേധാർഹമെന്ന് കെ സുരേന്ദ്രൻ

സ്വപ്നക്കും പിസി ജോർജിനുമെതിരേ കേസെടുക്കാനുള്ള തീരുമാനം പ്രതിഷേധാർഹമെന്ന് കെ സുരേന്ദ്രൻ

0
സ്വപ്നക്കും പിസി ജോർജിനുമെതിരേ കേസെടുക്കാനുള്ള തീരുമാനം പ്രതിഷേധാർഹമെന്ന് കെ സുരേന്ദ്രൻ

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കറൻസി കടത്ത് ആരോപണമുന്നയിച്ച സ്വപ്ന സുരേഷിനെതിരെയും പിസി ജോർജിനെതിരെയും കേസെടുക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യ മൊഴിയായി നൽകിയ കാര്യങ്ങളിലാണ് അന്വേഷണം വേണ്ടത്. ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അദ്ദേഹം എല്ലാവരേയും ഭയക്കുന്നു. 

ആരോപണമുന്നയിച്ചവർക്കെതിരെ അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന പൊലീസ് നടപടിയാണുണ്ടായത്. ഇത് വടക്കൻ കൊറിയ അല്ല കേരളമാണെന്ന് ഓർമ്മിക്കണം. ആർഎസ്എസിനെതിരെയും ബിജെപിക്കെതിരെയുമാണ് ഇപ്പോൾ ആരോപണം വരുന്നത്. ആർഎസ്എസിന്റെ ഗൂഢാലോചനയാണെങ്കിൽ പിസി ജോർജിന്റെയും സ്വപ്നയുടെയും പേരിൽ കേസെടുക്കുന്നതെന്തിനാണ് എന്നും സുരേന്ദ്രൻ ചോദിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here