Home Featured സർക്കാർ രാജി വയ്‌ക്കണം; ക്യാപ്റ്റൻ പിണറായി വിജയൻ നിലംപരിശായെന്ന് കെ സുധാകരൻ

സർക്കാർ രാജി വയ്‌ക്കണം; ക്യാപ്റ്റൻ പിണറായി വിജയൻ നിലംപരിശായെന്ന് കെ സുധാകരൻ

0
സർക്കാർ രാജി വയ്‌ക്കണം; ക്യാപ്റ്റൻ പിണറായി വിജയൻ നിലംപരിശായെന്ന് കെ സുധാകരൻ

കൊച്ചി: തൃക്കാക്കര നിയമസഭ തിരഞ്ഞെടുപ്പിൽ ക്യാപ്റ്റൻ പിണറായി വിജയൻ നിലംപരിശായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഓരോ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴും എൽഡിഎഫ് ഓരോ കാതം പിന്നിൽ പോകുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. തിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് എൽഡിഎഫ് അവകാശപ്പെട്ടത്. വലിയ പരാജയം തിരഞ്ഞെടുപ്പിലുണ്ടായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ രാജി വെയ്‌ക്കണമെന്നും സുധാകരൻ പറഞ്ഞു.

അന്തസ്സും ആത്മാഭിമാനവും ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജി വെയ്‌ക്കണം. കള്ളവോട്ട് ചെയ്തില്ലായിരുന്നുവെങ്കിൽ ലീഡ് ഇതിലും കൂടിയേനെ. തിരഞ്ഞെടുപ്പിൽ കണ്ടത് കോൺഗ്രസിന്റെ പുതിയ മുഖമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പശ്ചാത്തപിക്കണം. അഹങ്കാരവും പിടിവാശിയും ജനം അംഗീകരിക്കില്ലെന്ന് തെളിഞ്ഞുവെന്ന് എകെ ആന്റണി പ്രതികരിച്ചു. മഞ്ഞക്കുറ്റിക്ക് ജനം നൽകിയ മറുപടിയെന്ന് തിരുവഞ്ചൂർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here