Home Featured സർവകലാശാല പെൻഷൻ ഫണ്ട്‌ രൂപീകരണഉത്തരവ് മരവിപ്പിച്ചു

സർവകലാശാല പെൻഷൻ ഫണ്ട്‌ രൂപീകരണഉത്തരവ് മരവിപ്പിച്ചു

0
സർവകലാശാല പെൻഷൻ ഫണ്ട്‌ രൂപീകരണഉത്തരവ് മരവിപ്പിച്ചു

കൊച്ചി: സർവകലാശാല പെൻഷൻ ഫണ്ട്‌ രൂപീകരണ ഉത്തരവ് മരവിപ്പിച്ചു.
സർവകലാശാലകളിൽ നിന്നും വിരമിക്കുന്നവരുടെ പെൻഷനും അനുബന്ധ ആനുകൂല്യങ്ങളും നൽകുന്നതിന് പ്രത്യേക പെൻഷൻ ഫണ്ട്‌ രൂപീകരിക്കാനുള്ള സർക്കാർ ഉത്തരവാണ് തല്ക്കാലം മരവിപ്പിച്ചുകൊണ്ട്
ധനവകുപ്പ് ഉത്തരവിറക്കിയത്.

ഈ വർഷം ജനുവരിയിലാണ് സർവകലാശാലകൾ പെൻഷൻ നൽകുന്നതിന് പ്രത്യേക ഫണ്ട്‌ രൂപീക രിക്കാനും പെൻഷൻ നൽകാനുള്ള ബാധ്യതയിൽ നിന്നും സർക്കാർ ഒഴിയാനുമുള്ള തീരുമാനം കൈകൊണ്ടത്. ഇതിനെതിരെ സർവകലാശാലകളിലെ അധ്യാപക അനധ്യാപക ജീവനക്കാരും വിരമിച്ചവരും പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ശമ്പളത്തിന്റെ 25 % പെൻഷൻ ഫണ്ടിലേയ്ക്ക് മാറ്റണമെന്നും അതിന്റെ 15% സർവകലാശാകൾ തന്നത് വരുമാനത്തിൽ നിന്നും കണ്ടെത്തണമെന്നുമാണ് പുതിയ ഉത്തരവിൽ പറഞ്ഞിട്ടുള്ളത്.

പെൻഷൻ ഫണ്ടിന്റെ നടത്തിപ്പ് സംബന്ധിച്ച് വിശദമായ ചർച്ചകൾ അനിവാര്യമാണെന്നത് കണക്കിലെടുത്താണ് ഉത്തരവ് നടപ്പാക്കുന്നത് തല്ക്കാലം മരവിപ്പിച്ചത്. എന്നാൽ പെൻഷൻ പരിഷ്കരണം മൂലമുണ്ടായിട്ടുള്ള അധിക ബാധ്യത സർവ്വകലാശാലകൾ തനത് ഫണ്ടിൽ നിന്നും നൽകണമെന്ന ഉത്തരവ് പിൻവലിച്ചിട്ടില്ലാത്തത് കൊണ്ട് പല സർവ്വകലാ ശാലകളിലും സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ കുടിശ്ശിക തടഞ്ഞുവച്ചിരിക്കുകയാണ്.

നാളിതുവരെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ സർക്കാർ നോൺ പ്ലാൻ ഫണ്ടായി പ്രതിമാസം അനുവദിച്ചു വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here