
തിരുവനന്തപുരം: മുട്ടത്തറയിൽ ഉദ്ഘാടനം ചെയ്യാൻ ഇരുന്ന ബൈക്ക് വാടകക്ക് നൽകുന്ന കടയിൽ തീപ്പിടുത്തം. 32 ബൈക്കുകൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്ന വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചത്.
വാടകയ്ക്ക് കൊടുക്കുന്നതിനായി സൂക്ഷിച്ച ബൈക്കുകളാണ് കത്തി നശിച്ചത്. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.