
വാഷിംഗ്ടൺ: അമേരിക്ക മുൻ കാലങ്ങളിൽ ഇന്ത്യയുമായി സൗഹൃദമുണ്ടാക്കാത്തതിനാൽ ഇന്ത്യയും റഷ്യയും സൗഹൃദത്തിലായിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൺ. അമേരിക്കയുടെ വിദേശനയം സംബന്ധിച്ചുള്ള യുഎസ് സെനറ്റ് സബ്കമ്മിറ്റിക്കു മുന്നിലാണു ബിങ്കൺ ഇക്കാര്യം വെളിപ്പെടുത്തിയത്.
യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് റഷ്യക്കുമേൽ ഉപരോധം ചുമത്താൻ ഇന്ത്യയുടെ മേൽ സമ്മർദം ചെലുത്തിയെങ്കിലും ഇന്ത്യ റഷ്യക്കൊപ്പമാണു നിന്നത്. മുൻ കാലങ്ങളിൽ ഇന്ത്യയുമായി യുഎസ് സൗഹൃദം സ്ഥാപിക്കാത്തതിനാൽ ഇന്ത്യയും റഷ്യയും തമ്മിൽ സൗഹൃദത്തിലായിയെന്നും ബ്ലിങ്കൺ പറഞ്ഞു.
ഇന്ത്യ ഇപ്പോൾ അമേരിക്കയുടെ നയതന്ത്രപങ്കാളിയാണെന്നും ഭാവിയിൽ ഇന്ത്യയുമായുള്ള സഹകരണം വർധിപ്പിക്കുമെന്നും ബ്ലിങ്കൺ വെളിപ്പെടുത്തി. ഇന്ത്യയോടുള്ള അമേരിക്കൻ നയം മാറ്റുമെന്നതിൻ്റെ വ്യക്തമായ സൂചനയാണിതെന്ന് നിരീക്ഷർ പറയുന്നു.