
കോട്ടയം: മീനച്ചിലാറ്റിലെ പേരൂര്‍ പള്ളിക്കുന്നേല്‍ കടവിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. ചെറുവാണ്ടൂര്‍ സ്വദേശികളായ നവീന്‍, അമല്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് അപടമുണ്ടായത്.
ഓടിക്കൂടിയവർ ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നവീന്‍ കരക്കെത്തിച്ചപ്പോൾ മരിച്ചിരുന്നു. അമല്‍ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.
നാല് പേര്‍ അടങ്ങുന്ന കുട്ടികളുടെ സംഘമാണ് കുളിക്കാന്‍ ഇറങ്ങിയത്. പത്താം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്നവരാണ് കുട്ടികള്‍. ഇവരില്‍ രണ്ട് പേര്‍ ഒഴുക്കില്‍ പെട്ട് കാല്‍ വഴുതി മുങ്ങിത്താഴുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.