Home World പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയിരം കോടിയുടെ ഹെറോയിന്‍ കടത്താൻ ശ്രമം; ഒമ്പതംഗസംഘം പിടിയിൽ

പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയിരം കോടിയുടെ ഹെറോയിന്‍ കടത്താൻ ശ്രമം; ഒമ്പതംഗസംഘം പിടിയിൽ

0
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയിരം കോടിയുടെ ഹെറോയിന്‍ കടത്താൻ ശ്രമം; ഒമ്പതംഗസംഘം പിടിയിൽ

ന്യൂഡെൽഹി: പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ആയിരം കോടിയിലേറെ വില വരുന്ന ഹെറോയിന്‍ കടത്താൻ ശ്രമിച്ച ഒമ്പതംഗസംഘം പിടിയിൽ. ഗുജറാത്ത്-പഞ്ചാബ് തീരങ്ങളില്‍ 24 മണിക്കൂറിനിടെ നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയിലാണ് ഇവർ പിടിയിലായത്. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘമാണ് കസ്റ്റഡിയിലായത്. 

ആദ്യ മയക്കുമരുന്ന് വേട്ടയിൽ ഗുജറാത്ത് തീരത്തിന് സമീപത്ത് നിന്നാണ് 55 കിലോ ഹെറോയിന്‍ പിടികൂടിയത്. 330 കോടി രൂപയുടെ മയക്കുമരുന്നാണിത്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ടുവരുന്നുണ്ടെന്ന് എടിഎസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്  കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തി.

 അല്‍ ഹജ് എന്ന പാകിസ്ഥാന്‍ ബോട്ട് പിടിയിലായെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന ബോട്ടിനെ ഇന്ത്യന്‍ സേന വളയുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക പരിശോധന നടത്തിയ ശേഷം ബോട്ടും ജീവനക്കാരെയും കച്ച് ജില്ലയിലെ ജക്കാവു തുറമുഖത്തെത്തിച്ചു. കസ്റ്റഡിയിലെടുത്ത ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണ്.

പഞ്ചാബ് അതിര്‍ത്തിയിലാണ് മറ്റൊരു വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത് . അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിച്ച 102 കിലോഗ്രാം മയക്കുമരുന്നാണ് അമൃത്സര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. അട്ടാരി കസ്റ്റംസ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരാണ് സംശയം തോന്നി പരിശോധന നടത്തിയത്. ഡെല്‍ഹി സ്വദേശിയായ ഒരാള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്ത മയക്കുമരുന്നാണിതെന്ന് സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here