Home Featured മൂവാറ്റുപുഴ എയ്‌ഞ്ചല്‍ വോയ്‌സ്‌ സ്‌ഥാപകൻ ഫാ കുര്യാക്കോസ്‌ കച്ചിറമറ്റം അന്തരിച്ചു

മൂവാറ്റുപുഴ എയ്‌ഞ്ചല്‍ വോയ്‌സ്‌ സ്‌ഥാപകൻ ഫാ കുര്യാക്കോസ്‌ കച്ചിറമറ്റം അന്തരിച്ചു

0
മൂവാറ്റുപുഴ എയ്‌ഞ്ചല്‍ വോയ്‌സ്‌ സ്‌ഥാപകൻ ഫാ കുര്യാക്കോസ്‌ കച്ചിറമറ്റം അന്തരിച്ചു

മൂവാറ്റുപുഴ: ഗായകനും മൂവാറ്റുപുഴ എയ്‌ഞ്ചല്‍ വോയ്‌സ്‌ സ്‌ഥാപകനും കോതമംഗലം രൂപത വൈദികനുമായ ഫാ. കുര്യാക്കോസ്‌ കച്ചിറമറ്റം (79) അന്തരിച്ചു. സംസ്‌കാരം 25 ന്‌ രണ്ടിനു മൂവാറ്റുപുഴ ഹോളി മാഗി പള്ളിയില്‍.
കാരക്കുന്നം കച്ചിറമറ്റം കുര്യന്റെയും കുഞ്ഞമ്മയുടെയും മൂത്തമകനായ ഫാ. കുര്യാക്കോസ്‌ മംഗലാപുരം സെമിനാരിയില്‍ പഠനം പൂര്‍ത്തിയാക്കി 1967 ല്‍ വൈദികനായി. തുടര്‍ന്ന്‌ കോതമംഗലം കത്തീഡ്രലില്‍ അസേന്തിയായി സേവനമനുഷ്‌ഠിച്ചു.

മച്ചിപ്ലാവ്‌ -ഇരുമ്പുപാലം, കല്ലാര്‍കുട്ടി- ആയിരമേക്കര്‍, നാടുകാണി, മൂവാറ്റുപുഴ, മുടവൂര്‍, ഊന്നുകല്‍, മീങ്കുന്നം, നെടിയകാട്‌, മാറാടി, വെളിയേല്‍ച്ചാല്‍, കാവക്കാട്‌, കല്ലാനിക്കല്‍, വാഴപ്പിള്ളി ഈസ്‌റ്റ്‌, ആനിക്കാട്‌, കടവൂര്‍, രണ്ടാര്‍ തുടങ്ങിയ പള്ളികളില്‍ വികാരിയായി ശുശ്രൂഷ നിര്‍വഹിച്ചു.
നിര്‍മല കോളജ്‌ ബര്‍സാറായും കെ.എം. ജോര്‍ജ്‌ മെമ്മോറിയല്‍ ഐ.ടി.സിയുടെ സ്‌ഥാപക ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. രണ്ടാര്‍ പള്ളിയുടെ വികാരിയായി സേവനമനുഷ്‌ഠിച്ചതിനുശേഷമാണ്‌ അദ്ദേഹം വാഴപ്പിള്ളി പ്രീസ്‌റ്റ്‌ ഹോമില്‍ വിശ്രമ ജീവിതത്തിലേക്ക്‌ പ്രവേശിച്ചത്‌.

രൂപതയുടെ അസിസ്‌റ്റന്റ്‌ ക്വയര്‍ മാസ്‌റ്ററായും ക്വയര്‍ മാസ്‌റ്ററായും ദീര്‍ഘകാലം സേവനം ചെയ്‌തു. നല്ലൊരു സംഗീതജ്‌ഞനും സംഘാടകനും കലാകാരനായ അച്ചന്റെ ദീര്‍ഘവീക്ഷണത്തില്‍ നിന്ന്‌ രൂപപ്പെട്ടതാണ്‌ മൂവാറ്റുപുഴ എയ്‌ഞ്ചല്‍ വോയ്‌സും, മ്യൂസിക്‌ സ്‌കൂളും.
അതുപോലെ കേരളത്തിലെ വലിയ ആകര്‍ഷണമായ മീങ്കുന്നം പിയാത്തയും ആനിക്കാട്‌ സ്‌റ്റാര്‍ ഓഫ്‌ ബത്‌ലഹേമും അച്ചന്റെ ഭാവനയുടെ പ്രകടമായ ആവിഷ്‌കാരങ്ങളാണ്‌.

സഹോദരങ്ങള്‍: ജോണ്‍ കുര്യന്‍ മുംബൈ, സിസ്‌റ്റര്‍ ജിയോ എം.എസ്‌.ജെ (പ്രൊവിന്‍ഷ്യല്‍ ഹൗസ്‌ കോതമംഗലം), ഗ്രേസി ആന്റണി ചാത്തംകണ്ടം, ജോളി ലോനപ്പന്‍ പാലാരിവട്ടം, പ്രിന്‍സി സോജന്‍ പുളിക്കല്‍ യു. എസ്‌. എ, പരേതരായ ലീലാമ്മ ലാസറസ്‌ കുളങ്ങര, സണ്ണി കുര്യാക്കോസ്‌ ഇടപ്പള്ളി, ജോയി കുര്യന്‍ മുംബൈ, ജോര്‍ജ്‌ കുര്യന്‍ പെരിന്തല്‍മണ്ണ.

LEAVE A REPLY

Please enter your comment!
Please enter your name here