ന്യൂഡെല്‍ഹി: അഞ്ച് മുതല്‍ 12 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊറോണ വാക്‌സിന്‍ കുത്തിവെക്കാന്‍ അനുമതി നല്‍കാന്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ബയോളജിക്കല്‍ ഇ വികസിപ്പിച്ച കോര്‍ബേവാക്‌സ് അടിയന്തര ഉപയോഗത്തിനായി കുട്ടികള്‍ക്ക് നല്‍കാന്‍ അനുമതി നല്‍കാമെന്നാണ് ശുപാര്‍ശ. തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിനാണ് കോര്‍ബേവാക്‌സ്.
12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ കുത്തിവെക്കാന്‍ അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതായി പിടിഐ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ടുചെയ്ത്. അതിനിടെ കോവാക്‌സിന്‍ 5 നും 12 നുമിടെ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവെക്കാന്‍ അനുമതി നല്‍കുന്നതിന് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ ഭാരത് ബയോടെക്കിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.