Home Featured രാജ്യത്തെ പുതിയ കൊറോണ കേസുകളിൽ 90 ശതമാനത്തോളം വർധന

രാജ്യത്തെ പുതിയ കൊറോണ കേസുകളിൽ 90 ശതമാനത്തോളം വർധന

0
രാജ്യത്തെ പുതിയ കൊറോണ കേസുകളിൽ 90 ശതമാനത്തോളം വർധന

ന്യൂഡെൽഹി: രാജ്യത്തെ പുതിയ കൊറോണ കേസുകളിൽ 90 ശതമാനത്തോളം വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2183 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ 1,150 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ദിവസേന റിപ്പോർട്ട് ചെയ്യുന്ന മരണത്തിലും വർധനവ് ഉണ്ട്. 214 പേരുടെ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതിൽ നേരത്തേ മരിച്ച, പിന്നീട് കൊറോണ മൂലമാണെന്ന് തെളിയിക്കപ്പെട്ട കേരളത്തിൽനിന്നുള്ള 62 പേരുടെ പേരും ഉൾപ്പെടുന്നു.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.31 ശതമാനത്തിൽനിന്ന് 0.83 ശതമാനമായി ഉയർന്നു. നിലവിൽ 11,542 പേർക്കാണ് രോഗമുള്ളത്. ഡെൽഹിയിൽ ഇന്നല 517 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ആകെ 1518 പേരാണ് ഇവിടെ രോഗം ബാധിച്ച് ചികിത്സയിൽ ഇരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here