Home Featured ജാര്‍ഖണ്ഡിലെ റോപ്‌വേ അപകടം; മരിച്ചവർ മൂന്നായി

ജാര്‍ഖണ്ഡിലെ റോപ്‌വേ അപകടം; മരിച്ചവർ മൂന്നായി

0
ജാര്‍ഖണ്ഡിലെ റോപ്‌വേ അപകടം; മരിച്ചവർ മൂന്നായി

റാഞ്ചി: ജാര്‍ഖണ്ഡിലെ റോപ്‌വേ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ഒരാള്‍ മരിച്ചത്. ഹെലികോപ്ടറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു.

ഇതുവരെ 27 പേരെയാണ് രക്ഷിക്കാനായത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് 24 മണിക്കൂറായി നടത്തിവന്ന രക്ഷാപ്രവര്‍ത്തനം രാത്രിയോടെ നിര്‍ത്തിവെച്ചു. 20 പേര്‍കൂടി കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി ഭക്ഷണവും വെള്ളവും ഡ്രോണുകള്‍ ഉപയോഗിച്ച് എത്തിച്ചെന്ന് എന്‍ഡിആര്‍എഫ് അസിസ്റ്റന്റ് കമാന്‍ഡര്‍ വിനയ് കുമാര്‍ സിങ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here