Home Local News തൃശ്ശൂരില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂരില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

0
തൃശ്ശൂരില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂര്‍: തൃശ്ശൂരില്‍ അച്ഛനെയും അമ്മയേയും മകന്‍ വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടന്‍ (60), ഭാര്യ ചന്ദ്രിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അനീഷ് (30) ആണ് ക്രൂരകൃത്യം ചെയ്തത്. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് മകന്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടിന് പുറത്തുള്ള റോഡില്‍ പുല്ല് ചെത്തുകയായിരുന്നു ദമ്പതികള്‍. ആ സമയത്ത് വെട്ടുകത്തിയുമായി എത്തിയ മകന്‍ ഇരുവരെയും ആക്രമിക്കുകയായിരുന്നു.

അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. അച്ഛന്റെ കഴുത്തിലും നെഞ്ചിലുമാണ് വെട്ടേറ്റത്. മകന്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെ മാതാപിതാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. കൊലപാതക വിവരം അനീഷാണ് വിളിച്ച് അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here